പറശ്ശിനിക്കടവ് : വളപട്ടണം പുഴയിൽജലനിരപ്പ് ഉയർന്നതോടെ പറശ്ശിനിക്കടവ് പുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങി.ഇതോടെ പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി. സമീപത്തെ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത് കൂടിയും പുഴ കരകവിഞ്ഞൊഴുകു കയാണ്.
ജെട്ടിയിൽവെള്ളം കയറി നീരൊഴുക്ക് അതിശക്തമായതോടെ പറശ്ശിനിക്കടവിൽനിന്ന് സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം സർവീസ് നിർത്തി.ഞായറാഴ്ചയായതിനാൽ നിരവധി തീർഥാടകർ ബോട്ട് സവാരിക്കായി ജെട്ടിയിലെത്തിയെങ്കിലും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മടങ്ങി. ജെട്ടിയിൽ വെള്ളം കയറുകയും നീരൊഴുക്ക്ശക്തമാകുകയും ചെയ്‌തതോടെജലഗതാഗതവകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് നിർത്തി. സ്വകാര്യമേഖലയിലെ വിനോദസഞ്ചാരബോട്ടുകളും


ഹൗസ് ബോട്ടുകളും (പുരവഞ്ചി) ഓട്ടംനിർത്തി. പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ്റസ്റ്ററന്റും പ്രവർത്തിച്ചില്ല. ജലനിരപ്പ്താഴ്ന്നാൽ മാത്രമേ സർവീസ്പുനരാരംഭിക്കൂ.
Parassinikkadavu boat sinks in jetty water: Services temporarily suspended